ദുബൈ: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി നടപടിയെടുത്തു. എഫ്ഐആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവർക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു
അതേസമയം, ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുകയാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും എന്നാണ് സൂചന. മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ, മണ്ഡലത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബിജെപിയും സിപിഎമ്മും എംഎല്‍എയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ എന്നായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Chandy Oommen MLA says Rahul should not resign from his MLA post in Mangkoota.